ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. 

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സല്‍വ ഏരിയയില്‍ ഇന്ത്യക്കാരനായ സ്‍പോണ്‍സറുടെ വസതിയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഇവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് സ്‍പോണ്‍സറായ ഇന്ത്യക്കാരന്‍ പറഞ്ഞു. നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.