വനിത പൊലീസ് ഇന്‍സ്പെക്ടര്‍ യുവതിയെ ഉടൻ തന്നെ വിമാനത്താവളത്തിലെ ഇൻസ്പെക്ഷൻ റൂമിലേക്കുമാറ്റി. യുവതി ആൺ കുട്ടിക്കാണ് ജന്മം നൽകിയത്. എന്നാൽ കുട്ടിക്ക് ശ്വാസമെടുക്കാൻ സാധിച്ചിരുന്നില്ല.
ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം. വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലാണ് യുവതി പ്രസവിച്ചത്. ഈ സമയം മറ്റു യാത്രക്കാർ ഇവർക്ക് ചുറ്റും തടിച്ചുകൂടി. ഉടൻ തന്നെ വിമാനത്താവളത്തിലെ ഇൻസ്പെക്ടർ ഹനാൻ ഹുസൈൻ മുഹമ്മദ് ഇവിടെ എത്തുകയും യുവതിക്ക് രക്ഷകയായി അവതരിക്കുകയും ചെയ്തു.
വനിത പൊലീസ് ഇന്‍സ്പെക്ടര്‍ യുവതിയെ ഉടൻ തന്നെ വിമാനത്താവളത്തിലെ ഇൻസ്പെക്ഷൻ റൂമിലേക്കുമാറ്റി. യുവതി ആൺ കുട്ടിക്കാണ് ജന്മം നൽകിയത്. എന്നാൽ കുട്ടിക്ക് ശ്വാസമെടുക്കാൻ സാധിച്ചിരുന്നില്ല.
ഹനാൻ ഉടൻ തന്നെ കൃത്രിമ ശ്വാസോഛ്വാസം നൽകി കുട്ടിയുടെ ശ്വാസ തടസം നീക്കി. പിന്നീട് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മറ്റ് വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.