Asianet News MalayalamAsianet News Malayalam

സൗദിയിലേക്കുള്ള യാത്രാവിലക്ക്; യുഎഇ വഴിയും മടങ്ങാനാകാതെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്. എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ യുഎഇ വഴിയുള്ള ഇന്ത്യക്കാരുടെ യാത്രയും അനിശ്ചിതത്വത്തിലായി.

Indians are in  crisis after saudi suspends entry from 20 countries
Author
riyadh, First Published Feb 3, 2021, 10:24 AM IST

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. 

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്. എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ യുഎഇ വഴിയുള്ള ഇന്ത്യക്കാരുടെ യാത്രയും അനിശ്ചിതത്വത്തിലായി. ഇനി വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമെ സൗദിയിലെത്താനാവുകയുള്ളൂ. യുഎഇയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മുമ്പ് സൗദിയിലെത്തിയാല്‍ പ്രവേശനം ലഭിക്കും. അല്ലെങ്കില്‍ വിലക്ക് അവസാനിക്കുന്നത് വരെ ദുബൈയില്‍ കഴിയുകയോ തിരികെ ഇന്ത്യയിലേക്ക് മടങ്ങുകയോ വേണം. ജിസിസി രാജ്യങ്ങളില്‍ നിലവില്‍ യുഎഇ വഴിയുള്ള യാത്രയ്ക്കാണ് തടസ്സം. മറ്റ് ജിസിസി രാജ്യങ്ങള്‍, മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങള്‍ എന്നിവ വഴി ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താന്‍ കഴിയും. ഇവിടങ്ങളില്‍ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. 

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

Follow Us:
Download App:
  • android
  • ios