26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രയോരിറ്റി വിസ നല്‍കാന്‍ ആലോചിക്കുന്നത്. നിലവില്‍ ബ്രിട്ടനിലേക്കുള്ള 'സൂപ്പര്‍ പ്രയോരിറ്റി' വിസയ്ക്ക് അപേക്ഷിച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും.
ദില്ലി: ബ്രിട്ടനിലേക്കുള്ള പ്രയോരിറ്റി വിസ ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് കണക്കുകള്‍. ഇതിന് പിന്നാലെ 26 രാജ്യങ്ങളിലേക്ക് കൂടി ഇന്ത്യക്കാര്‍ക്ക് ഉടന്‍ പ്രയോരിറ്റി വിസ അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവില്‍ ബ്രിട്ടനിലേക്ക് മാത്രമാണ് ഇത്തരം വിസ സംവിധാനമുള്ളത്.
26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രയോരിറ്റി വിസ നല്‍കാന്‍ ആലോചിക്കുന്നത്. നിലവില്‍ ബ്രിട്ടനിലേക്കുള്ള 'സൂപ്പര്‍ പ്രയോരിറ്റി' വിസയ്ക്ക് അപേക്ഷിച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. 'പ്രയോരിറ്റി' കാറ്റഗറിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷ തീര്‍പ്പാക്കും. സൂപ്പര്‍ പ്രയോരിറ്റി വിഭാഗത്തില്‍ 90,000 രൂപയും പ്രയോരിറ്റിക്ക് 20,000 രൂപയുമാണ് അധികമായി നല്‍കേണ്ടത്. ഇതിന് പുറമെ വിസയ്ക്ക് ഫീസ് ഇനത്തില്‍ ഏറ്റവും കൂടുതല്‍ പണം ഈടാക്കുന്നതും ബ്രിട്ടന്‍ തന്നെയാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രയോരിറ്റി വിസ ലഭിക്കാന്‍ ഇത്ര പണം നല്‍കേണ്ടി വരില്ലെന്നാണ് സൂചന.
