Asianet News MalayalamAsianet News Malayalam

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം; കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഒമാനിലേക്ക് മടങ്ങാം

കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇല്ലാതെ തന്നെ ഒമാനിലെത്താന്‍ കഴിയും.

Indians vaccinated with Covaxin can  return to Oman
Author
Muscat, First Published Oct 27, 2021, 6:53 PM IST

മസ്‌കറ്റ്: ഒമാനില്‍(Oman) അംഗീകരിച്ച വാക്‌സിനുകളുടെ (vaccine)പട്ടികയില്‍ കൊവാക്‌സിനും(Covaxin) ഉള്‍പ്പെടുത്തി. കൊവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി(Indian embassy) അറിയിച്ചു. 

കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇല്ലാതെ തന്നെ ഒമാനിലെത്താന്‍ കഴിയും. യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും മറ്റ് വ്യവസ്ഥകളും ഇവര്‍ക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും നേരത്തെ ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ച ഒമാന്‍ അധികൃതര്‍ക്ക് എംബസി നന്ദി അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios