സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

അബുദാബി: മകളെ ഡ്രോയിങ് ക്ലാസില്‍ വിടുന്നതിനിടെയാണ് ജീവിത തനിക്ക് ലഭിച്ച് അപ്രതീക്ഷിത ഭാഗ്യത്തെ കുറിച്ച് അറിയുന്നത്. അവിശ്വസനീയമായ ഈ വാര്‍ത്ത ശരിയാണെന്ന് വിശ്വസിക്കാന്‍ തന്നെ ആദ്യം അവര്‍ക്ക് കഴിഞ്ഞില്ല. തന്റെ ജീവിതം ഇതിലൂടെ മാറിമറിയുമെന്ന് ദുബൈയില്‍ വീട്ടമ്മയായ ജീവിതക്ക് ഉറപ്പാണ്.

യുഎഇയിലെ മഹ്‌സൂസ് നറുക്കെടുപ്പാണ് ജീവിത ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. 32കാരിയായ ജീവിത, 39കാരനായ സുരേഷ് എന്നിവരാണ് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഫിലിപ്പീന്‍സ് യുവതി യിവോനക്കും (43) വിജയിയായി. സമ്മാനത്തുക കൊണ്ട് ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാനാണ് ജീവിതയുടെ തീരുമാനം. ഷാര്‍ജയില്‍ താമസിച്ച് ദുബൈയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുരേഷാണ് മറ്റൊരു വിജയി. ഒരു വയസ്സുള്ള മകന്‍റെ പിതാവാണ് സുരേഷ്. 

സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. പ്രതിവാര നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഫിലിപ്പിനോ യിവോന അവരുടെ ജന്മദിനത്തിലാണ് സമ്മാനമടിച്ചത്. ഫിലിപ്പൈന്‍സിലെ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാനും തനിക്കും കുടുംബത്തിനും ഒരു ചെറിയ വീട് സ്വന്തമാക്കാനും തുക ഉപയോഗിക്കുമെന്ന് യിവോന പറഞ്ഞു.

Read Also -  മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മസ്‌കറ്റ്: 201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ 201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300 റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...