Asianet News MalayalamAsianet News Malayalam

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇയില്‍ താല്‍ക്കാലിക വിലക്ക്

ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ ഉണ്ടാകില്ല. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി.

Indigo flights to uae cancelled for a week
Author
Dubai - United Arab Emirates, First Published Aug 19, 2021, 1:57 PM IST

ദുബൈ: യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക്. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ ഉണ്ടാകില്ല. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തില്ലെന്ന് വിമാന കമ്പനി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios