Asianet News MalayalamAsianet News Malayalam

ഒമാനില്‍നിന്ന് ഇന്ദ്ര മണി പാണ്ഡേയ്ക്ക് ഊഷ്മള യാത്രയയപ്പ്

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ഒമാനും ഇന്ത്യയും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സ്ഥാനപതി ഇന്ദ്ര മണി പാണ്ഡേ നടത്തിയ ശ്രമങ്ങളെ ഒമാൻ ഉപപ്രധാനമന്ത്രി സൈദ് അസ്സസ് താരിഖ് സൈദ് പ്രകീർത്തിച്ചു.

Indra Mani Pandey gets warm farewell from oman
Author
Muscat, First Published Jul 28, 2018, 12:19 AM IST

മസ്ക്കറ്റ്: ഒമാനില്‍ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേയ്ക്ക് ഒമാന്‍ സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്ഥാനപതി നടത്തിയ ശ്രമങ്ങളെ ഉപപ്രധാനമന്ത്രി അനുമോദിച്ചു. പുതിയ ഇന്ത്യൻ സ്ഥാനപതിയായി മുന്നു മഹാവർ ആണ് ചുമതലയേൽക്കുക.

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ഒമാനും ഇന്ത്യയും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സ്ഥാനപതി ഇന്ദ്ര മണി പാണ്ഡേ നടത്തിയ ശ്രമങ്ങളെ ഒമാൻ ഉപപ്രധാനമന്ത്രി സൈദ് അസ്സസ് താരിഖ് സൈദ് പ്രകീർത്തിച്ചു. ഇരുപതിൽപരം കരാറുകൾ ആണ് ഇരുരാജ്യങ്ങളും ഈ കാലയളവിൽ ഒപ്പു വെച്ചത്. ബഹിരാകാശ മേഖലയിലെയും പ്രതിരോധ രംഗത്തെയും കരാറുകൾ ആണ് ഇതിൽ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിനും ഒമാൻ സർക്കാരിനും ജനതയ്ക്കും സ്ഥാനപതി ഇന്ദ്ര മണി നന്ദി രേഖപെടുത്തി. ഉപപ്രധാനമന്ത്രി സൈദ് അസ്സസ് താരിഖ് സൈദിന്‍റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രിയുടെ ഉപദേശകൻ സൈഫ് ബിൻ അഹമ്മദ് അൽ സവാഫിയും സംബന്ധിച്ചു. ജൂലൈ 29ന് ഇന്ദ്രമണി പാണ്ഡേ സേവനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും. പുതിയ ഇന്ത്യൻ സ്ഥാനപതിയായ മുന്നു മഹാവർ ഓഗസ്റ്റ് പകുതിയോടെ മസ്കറ്റിൽ ചുമതയേൽക്കും. 

Follow Us:
Download App:
  • android
  • ios