പതിനഞ്ച് തമിഴ്‍നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങി എത്തിയവരിൽ ഉണ്ട്.

കൊച്ചി: ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിന്‍റെ ഭാഗമായി മാലദ്വീപില്‍ നിന്നും 588 പ്രവാസികളുമായിനാവിക സേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി. 97പുരുഷന്മാരും 70 സ്ത്രീകളും ആറു ഗർഭിണികളും പത്തു വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളുമുണ്ട് സംഘത്തില്‍. ഇവരിൽ 568 പേർ മലയാളികളാണ്. 

പതിനഞ്ച് തമിഴ്‍നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങി എത്തിയവരിൽ ഉണ്ട്. എമിഗ്രേഷൻ നടപടികളും പരിശോധനയും പൂർത്തിയാക്കി യാത്രക്കാരെ ക്വാറന്‍റൈനിലേക്ക് മാറ്റും. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെയാണ് യാത്ര തിരിച്ചത്.

Read More: വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്