Asianet News MalayalamAsianet News Malayalam

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ദാവൂദിന്റെ കൂട്ടാളികൾ എത്തുമെന്ന് റിപ്പോർട്ട്

ദാവൂദിനോട് ബന്ധമുള്ള കുറ്റവാളികൾ മത്സരത്തിന്നെത്തുന്നത് വാതുവെപ്പുമായി ബന്ധപ്പെട്ടാണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. ഇവരെ പിടികൂടിയാൽ ദാവൂദിനെ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.

intelligent agencies behind under world gangs
Author
Dubai - United Arab Emirates, First Published Sep 19, 2018, 2:40 AM IST

ദുബായ്: ഏഷ്യകപ്പിൽ ബുധനാഴ്ച നടക്കാൻ പോകുന്ന ഇന്ത്യ-പാക്കിസ്ഥൻ മത്സരം കാണാൻ  അധോലോക കുറ്റവാളികൾ എത്തുമെന്ന് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിനോട് ഏറെ അടുപ്പം പുലർത്തുന്ന അധോലോക കുറ്റവാളികൾ മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

മുംബൈ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ പ്രധാനപ്പെട്ട ആറ് രഹസ്യാന്വേഷണ ഏജൻസികൾ അതിജാഗരൂകരായി മത്സരദിനം വീക്ഷിക്കുന്നത് . ഇന്ത്യൻ ഏജൻസികൾക്ക് പുറമെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജൻസികളാണ് ദാവൂദിൻ്റെ കൂട്ടാളികൾക്ക് വേണ്ടി വലവിരിച്ചിരിക്കുന്നത്.  

ദാവൂദിൻ്റെ മുംബൈ യിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മത്സരം കാണാൻ ദുബായിക്ക് പോയതായി മുംബൈ പൊലീസ് കേന്ദ്ര ഇന്റലിജൻസിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വിവരം കേന്ദ്ര ഏജൻസിമറ്റു  ആറ് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയതായിട്ടാണ്  വിവരം. ഇതേ തുടർന്നാണ്  കർശന പരിശോധനകൾ ഏജൻസികൾ നടത്തുന്നത്. 

ഇതിനു പുറമെ  ദാവൂദിൻ്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ചും  കൂടുതൽ വിവരങ്ങൾ തേടാനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ദാവൂദിനോട് ബന്ധമുള്ള കുറ്റവാളികൾ മത്സരത്തിന്നെത്തുന്നത് വാതുവെപ്പുമായി ബന്ധപ്പെട്ടാണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. ഇവരെ പിടികൂടിയാൽ ദാവൂദിനെ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
 

Follow Us:
Download App:
  • android
  • ios