മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരെ റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ( SIFAH) സിഫഹയില്‍ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ പിടികൂടിയത്.

ഏഷ്യന്‍ വംശജരായ 15 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ്  വ്യക്തമാക്കിയിട്ടുണ്ട്.