യാത്രക്കായി ഉപഭോക്താക്കള്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് നിര്‍ബന്ധമായും കമ്പനിയുടെ സ്റ്റാമ്പ് പതിപ്പിച്ചിട്ടുള്ള ഇന്‍വോയ്സ് അഥവാ വില്പന ചീട്ട് നല്‍കണമെന്ന് പൈതൃക വിനോദ സഞ്ചാര മന്ത്രാലയം ആവശ്യപ്പെട്ടു.
മസ്‌കറ്റ്: ഒമാനിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സുകള്‍ നല്‍കണമെന്ന് ഒമാന്‍ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം. യാത്രക്കായി ഉപഭോക്താക്കള്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് നിര്‍ബന്ധമായും കമ്പനിയുടെ സ്റ്റാമ്പ് പതിപ്പിച്ചിട്ടുള്ള ഇന്‍വോയ്സ് അഥവാ വില്പന ചീട്ട് നല്‍കണമെന്ന് പൈതൃക വിനോദ സഞ്ചാര മന്ത്രാലയം ആവശ്യപ്പെട്ടതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.
യാത്രക്കാരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കമ്പനിക്ക് നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കുന്നതിനുമാണ് ഈ നടപടിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ടിക്കറ്റ് റദ്ദാക്കല്‍, പണം തിരികെ നല്‍കുന്ന കരാറില്‍ വാങ്ങിയ ടിക്കറ്റ് എന്നിവയുടെ വിശദീകരണം യാത്രക്കാരെ അറിയിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമപരമായ ബാധ്യതകള്‍ ഒഴിവാക്കുന്നതിനും അറബിക്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളില്‍ ഉള്ള ഇന്‍വോയ്സാണ് വേണ്ടതെന്നും ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
