Asianet News MalayalamAsianet News Malayalam

പ്രമുഖ വിദേശ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു

സാമൂഹിക മാധ്യമങ്ങളില്‍ 40 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. 

Iraqi Tiktoker commits suicide
Author
First Published Sep 6, 2022, 9:20 PM IST

മൊസൂള്‍:  പ്രമുഖ ഇറാഖി ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. 33കാരിയായ മര്‍വ അല്‍ ഖൈസിയാണ് മരിച്ചത്. വടക്കന്‍ ഇറാഖിലെ ഇര്‍ബിലിലാണ് സംഭവം. ഇര്‍ബിലിലെ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് മര്‍വ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1989ലാണ് മര്‍വ ജനിച്ചത്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമാണ് മര്‍വ പ്രശസ്തയായത്. സാമൂഹിക മാധ്യമങ്ങളില്‍ 40 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. 

വിദ്യാർത്ഥിനിയുടെ കൊലപാതകം, പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഈജിപ്ഷ്യൻ കോടതി

വാഹനത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ (59) മൃതദേഹമാണ് സൗദി അറേബ്യയിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ച് സംസ്കരിച്ചത്. 28 വർഷമായി റിയാദിലെ ന്യൂ സനാഇയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാഹുലേയൻ സുകുമാരന്‍.

ബാഹുലേയനെ ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോള്‍ കൂട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്രയ്ക്ക് ശേഷം വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ബാഹുലേയൻ ഹൃദയാഘാതം മൂലം മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്. ആഗസ്റ്റ് അഞ്ചിന് മരണപ്പെട്ട ബാഹുലേയന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായ നിസ്സഹകരണത്തെ തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രി മുഖാന്തരം നോർക്കയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 

പ്രവാസി ഇന്ത്യക്കാരന്‍ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ മരിച്ചു

നോർക്ക ആവശ്യപ്പെട്ടതു പ്രകാരം, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ബാഹുലേയന്റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി എന്നിവരും ചേർന്ന് ഇന്ത്യൻ എംബസിയെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയതിനു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി തയ്യാറായത്. ശമ്പള കുടിശികയല്ലാതെ 28 വർഷം ജോലിചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകാൻ അദ്ദേഹത്തിന്റെ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു ബാഹുലേയന്റെ മരണം സംഭവിച്ചത്. ഭാര്യ - മിഷ, മക്കൾ - അക്ഷിത, അഷ്ടമി.

Follow Us:
Download App:
  • android
  • ios