തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഉള്‍പ്രദേശങ്ങളിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ദുബായ്: കുവൈറ്റില്‍ ശക്തമായ മഴ തുടരുന്നതിനിടെ ഇതിന്റെ ആഘാതം യുഎഇയിലെ ചില പ്രദേശങ്ങളിലും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കുവൈറ്റില്‍ നിന്ന് അറേബ്യന്‍ ഗള്‍ഫിലേക്കാണ് ഈ കാലാവസ്ഥാ മാറ്റം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് യുഎഇയിലെ ചെറിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഉള്‍പ്രദേശങ്ങളിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഞായറാഴ്ച രാത്രി വരെ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. അഞ്ചടി വരെ ഉയരത്തില്‍ തിരയടിക്കാമെന്നാണ് പ്രവചനം. തുറസ്സായ സ്ഥലങ്ങളിലെ റോഡുകളില്‍ കാഴ്ച തടസ്സപ്പെടാനും സാധ്യതയുണ്ട്.