ദുബായ്: തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് ദുബായില്‍ നിന്ന് സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് എട്ടാം തീയ്യതിയിലെ ഐ.എക്സ് 1535, ഐ.എക്സ് 1536 എന്നീ വിമാനങ്ങളുടെ കാര്യത്തിലാണ് മാറ്റം.

ഐ.എക്സ് 1535 തിരുവനന്തപുരം - ദുബായ് വിമാനം പ്രദേശിക സമയം വൈകുന്നേരം 5.50ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാത്രി യുഎഇ സമയം 8.30ന് ദുബായിലെത്തും. തിരികെ ഐ.എക്സ് 1536 ദുബായ്-തിരുവനന്തപുരം സര്‍വീസ് രാത്രി 9.30ന് ദുബായില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.