ഇതുവരെ പൊളിച്ച കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നല്കാനുള്ള നടപടികൾക്ക് ഞായറാഴ്ച തുടക്കമായി.
റിയാദ്: ജിദ്ദ നഗര വികസനത്തിനായി അര ലക്ഷം കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് റിപ്പോർട്ടുകൾ. നഗരത്തിലെ 138 സ്ട്രീറ്റുകളിലായാണ് 50,000 കെട്ടിടങ്ങൾ പൊളിക്കാൻ നിശ്ചയിച്ചതെന്നും ഇതുവരെ പൊളിച്ചത് 13 സ്ട്രീറ്റുകളിലായി 11,000 കെട്ടിടങ്ങളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ പൊളിച്ച കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നല്കാനുള്ള നടപടികൾക്ക് ഞായറാഴ്ച തുടക്കമായി.
ജിദ്ദ നഗരസഭയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്നു ഘട്ടമായാണ് നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത്. രേഖകൾ ഓൺലൈനായി സമർപ്പിക്കലാണ് ആദ്യഘട്ടം. ശേഷം നഗരസഭ അത് പരിശോധിക്കും. പിന്നീട് അത് മക്ക ഗവർണറേറ്റ്, പ്രോപർട്ടീസ് അതോറി, ജിദ്ദ നഗരസഭ എന്നിവയുടെ സംയുക്തസമിതിക്ക് സമർപ്പിക്കും. തുടർന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാവുക
