ദോഹ: ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പകരം മുംബൈയിലേക്കും ദില്ലിയിലേക്കുമുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ദോഹയില്‍ നിന്നുള്ള ഡയറക്ട് സര്‍വ്വീസുകളാണ് അവസാനിപ്പിക്കുന്നത്. പകരം ദില്ലിയിലോ മുംബൈയിലോ സ്റ്റോപ്പുകളുള്ള സര്‍വ്വീസുകള്‍ മാത്രമായിരിക്കും ഇനി ജെറ്റ് എയര്‍വേയ്സിനുള്ളത്. 1261 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ പാദത്തില്‍ ജെറ്റ് എയര്‍വേയ്സ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സര്‍വ്വീസുകളില്‍ മാറ്റം പ്രഖ്യാപിച്ചത്. നേരിട്ടുള്ള വിമാനങ്ങള്‍ നിര്‍ത്തുന്നതോടെ യാത്രാ സമയത്തില്‍ കുറഞ്ഞത് രണ്ട് മണിക്കൂറിന്റെയെങ്കിലും വര്‍ദ്ധനവുണ്ടാകും.