ജെറ്റ് എയര്‍വേയ്സ് ഗള്‍ഫില്‍ നിന്നുള്ള ഒരു സര്‍വീസ് കൂടി അവസാനിപ്പിക്കുന്നു
മസ്കത്തില്‍ നിന്ന് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കേരളത്തിന് പുറത്ത് ദില്ലിയിലേക്കും മുംബൈയിലേക്കുമാണ് ജെറ്റ് എയര്‍വേയ്സ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ കൊച്ചി, തിരുവനന്തപുരം, ദില്ലി സര്‍വ്വീസുകള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു.
മസ്‌കത്ത്: സാമ്പത്തിക പ്രതിസന്ധി മൂലം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ജെറ്റ് എയര്‍വേയ്സ് ഗള്‍ഫില്‍ നിന്നുള്ള ഒരു സര്‍വീസ് കൂടി അവസാനിപ്പിക്കുന്നു. ഫെബ്രുവരി 10 മുതല്‍ മസ്കത്തില്‍ നിന്നുള്ള സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മസ്കത്തില്‍ നിന്ന് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കേരളത്തിന് പുറത്ത് ദില്ലിയിലേക്കും മുംബൈയിലേക്കുമാണ് ജെറ്റ് എയര്‍വേയ്സ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ കൊച്ചി, തിരുവനന്തപുരം, ദില്ലി സര്‍വ്വീസുകള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.