മസ്കത്ത്: സന്ദര്‍ശക വിസകള്‍ക്ക് പിന്നാലെ ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ തന്നെ ഓണ്‍ലൈന്‍ വിസകള്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

36 തരം വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഇതില്‍ സന്ദര്‍ശക വിസകളും സ്പോണ്‍സര്‍ ആവശ്യമില്ലാത്ത ചില വിസകളും ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി അനുവദിക്കുന്നുണ്ട്. മറ്റ് വിസകളും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജോലി വിസയും കുടുംബ വിസയും ഓണ്‍ലൈനായി ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവും.