കുവൈത്ത് സിറ്റി: ജോലി നഷ്‍ടമായ ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസുകാരനായ യുവാവിനെ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് അടുത്തിടെ പിരിച്ചുവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

അബു ഹലീഫയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്‍തുവെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. താമസിച്ചിരുന്ന മുറിയില്‍ കയര്‍ ഉപയോഗിച്ച് കുരുക്കുണ്ടാക്കിയാണ് തൂങ്ങി മരിച്ചത്.