റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി റിയാദിലുണ്ട്. 

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി നിര്യാതനായി. കണ്ണൂര്‍ ഇടക്കാട് സ്വദേശി ഏഴര തയ്യില്‍ മുസ്തഫ (52)ആണ് മരിച്ചത്. 20 ദിവസമായി റബുഅ അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരിച്ചത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: സമീറ. മക്കള്‍: ഇസ്മാഈല്‍, മുബശ്ശിര്‍, ഷഹന, ഷെറിന്‍.