അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള അൽ മിർഫയ്ക്ക് സമീപം ശൈഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര പാതയിൽ ഗതാഗത നിയന്ത്രണം. ജനുവരി 7 ബുധനാഴ്ച മുതൽ ജനുവരി 22 വ്യാഴാഴ്ച വരെയാണ് നിയന്ത്രണം.
അബുദാബി: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള അൽ മിർഫയ്ക്ക് സമീപം ശൈഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര പാതയിൽ (E11) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെയും റോഡ് നവീകരണത്തിന്റെയും ഭാഗമായാണ് ഈ നടപടി. ജനുവരി 22 വരെ
ജനുവരി 7 ബുധനാഴ്ച മുതൽ ജനുവരി 22 വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഈ കാലയളവിൽ ഗതാഗതം പൂർണ്ണമായും തടയില്ലെങ്കിലും, പാതകളിൽ മാറ്റം വരുത്തുന്നത് മൂലം യാത്രാ തടസ്സങ്ങൾക്കും കാലതാമസത്തിനും സാധ്യതയുണ്ട്. താൽക്കാലിക ട്രാഫിക് സൈനുകൾ ശ്രദ്ധിക്കുകയും വേഗപരിധി പാലിക്കുകയും വേണം.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ യാത്രാസമയം കണക്കിലെടുത്ത് യാത്രകൾ പ്ലാൻ ചെയ്യുക. തിരക്ക് ഒഴിവാക്കാൻ സാധ്യമായ ഇടങ്ങളിൽ മറ്റ് റോഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. റോഡ് നിർമ്മാണ തൊഴിലാളികളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. റോഡുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുമാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.


