Asianet News MalayalamAsianet News Malayalam

സൗദിയിലെ പ്രവാസി മലയാളികൾക്കായി കേളി ഓൺലൈൻ രചനാ മത്സരം

വിജയികൾക്ക് കാഷ്പ്രൈസും പ്രശംസാഫലകവും സമ്മാനിക്കും. രചനകൾ kelisamskarikamcc@gmail.com എന്ന വിലാസത്തിൽ അയക്കണം.

keli online writing competition rvn
Author
First Published Oct 29, 2023, 9:46 PM IST

റിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്കായി ‘നവകേരള നിർമിതിയും പ്രവാസികളും’എന്ന വിഷയത്തെ ആസ്‌പദമാക്കി ഓൺലൈൻ രചനാ മത്സരം നടത്തുന്നു. 

വിജയികൾക്ക് കാഷ്പ്രൈസും പ്രശംസാഫലകവും സമ്മാനിക്കും. രചനകൾ kelisamskarikamcc@gmail.com എന്ന വിലാസത്തിൽ അയക്കണം. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. നിബന്ധനകൾ: 200 വാക്കിൽ കവിയാതെ മലയാളത്തിൽ എഴുതിയ രചനകളായിരിക്കണം. മുമ്പ് ഏതെങ്കിലും തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരിക്കുന്നവർ സൗദി അറേബ്യയിലുള്ള പ്രവാസി മലയാളികളായിരിക്കണം. വിശദ വിവരങ്ങൾക്ക് ഷാജി റസ്സാഖ് (0535306310), മൂസ കൊമ്പൻ (0502478044) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Read Also - നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,260 പ്രവാസികള്‍ അറസ്റ്റില്‍

സൗദിയില്‍ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു

റിയാദ്: റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇൻറർനാഷനൽ അറിയിച്ചു. വ്യോമഗതാഗ സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷെൻറ എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയതിന് ശേഷമാണിത്. സൗദിയിലെ ജലവിമാനത്താവളത്തിനുളള ആദ്യ ലൈസൻസാണിത്. 

രാജ്യത്തെ ആഡംബര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി കൂടിയാണ് സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ ഓപ്പറേറ്ററായ ഫ്ലൈഡ് സീ, സിവിൽ ഏവിയേഷനിൽ നിന്ന് ‘എയർ ഓപ്പറേറ്റർ’ സർട്ടിഫിക്കറ്റും സുരക്ഷാ ഓപ്പറേറ്റിങ് സേവനങ്ങൾ നൽകാനുള്ള ലൈസൻസും നേടിയിട്ടുണ്ട്. ചെങ്കടലിലെ മനോഹരമായ ‘ഉമ്മഹാത്’ ദ്വീപിലാണ് ജല വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വ്യോമയാനവും ജലസൗന്ദര്യവും തമ്മിലുള്ള സവിശേഷമായ യോജിപ്പ് പ്രദർശിപ്പിക്കുന്നതാണിത്.

‘റെഡ് സീ ഇൻറർനാഷനലിന്’ ആദ്യത്തെ വാട്ടർ എയർപോർട്ട് ലൈസൻസ് വിതരണം ചെയ്യുന്നത് നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നതിനും സംഭാവന ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ അശ്രാന്ത പരിശ്രമത്തിെൻറ ചട്ടക്കൂടിനുള്ളിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നത് തുടരാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കൊപ്പം ചെങ്കടൽ ലക്ഷ്യസ്ഥാന പദ്ധതികൾ ഉൾപ്പെടെ ‘വിഷൻ 2030’ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതായും അൽദുവൈലജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios