ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വ്യവസായിയെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടി പി അജിത്തിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. ദുബായിയിലാണ് അജിത്ത് താമസം.

30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളുള്ള സ്ഥാപനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.