ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. 

തിരുവനന്തപുരം: ദുബായ്-കൊച്ചി റൂട്ടിലെ എയര്‍ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംങ് പുരിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. സര്‍വീസ് നിർത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ അത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളെ അടക്കം വലിയതോതില്‍ ബാധിക്കുമെന്നും കത്തിലുണ്ട്. ദുബായ് കൊച്ചി എയര്‍ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred