Asianet News MalayalamAsianet News Malayalam

കടൽ കടന്ന് കണ്ണ്യാർകളി; ഷാർജയിൽ മാർച്ച്‌ ഒന്നിന് കണ്ണ്യാർകളിമേള

കേരളത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിൽ ഒന്നായ കണ്ണ്യാർകളി പാലക്കാട്‌ ജില്ലയുടെ ആലത്തൂർ ചിറ്റൂർ താലൂക്കുകളിലാണ് ഇന്നും
അനുഷ്ഠന കലാരൂപമായി അവതരിച്ചു പോരുന്നത്. കഥകളി, ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളുമായി കൊടുക്കൽ വാങ്ങൽ
ബന്ധമുള്ള കണ്ണ്യാർകളിയ്ക്ക് എഴുനൂറിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്നു

kerala kanyarkali festival held in sharjah
Author
Sharjah - United Arab Emirates, First Published Feb 23, 2019, 2:21 AM IST

അബുദാബി: യു എ യിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ കണ്യാർകളി മേള - ഐ കെ എഫ് 2019 മാർച്ച് ഒന്നിന്
വെള്ളിയാഴ്ച്ച ഷാർജയിലുള്ള മർഹബാ റിസോർട്ടിൽ അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ഒന്പതു മണിവരെ നടക്കുന്ന മേളയിൽ പാലക്കാടൻ തനതു കലാരൂപമായ കണ്യാര്കളിയിലെ പതിനഞ്ചോളം പുറാട്ടു വേഷങ്ങൾ വിവിധ ദേശങ്ങൾ
അവതരിപ്പിക്കും. സാമ്പ്രദായിക  തനിമയിൽ ഒരുക്കുന്ന കളിപ്പന്തലിലാണ് കളി അരങ്ങേറുക. നാട്ടിൽ നിന്നും യു എ യിൽ നിന്നുമുള്ള പല പ്രമുഖ കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു. ചിറ്റിലഞ്ചേരി, പുതിയങ്കം, നെമ്മാറ, കുനിശ്ശേരി, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, എലവഞ്ചേരി, കൊടുവായൂർ, കുഴൽമന്ദം, കാട്ടുശ്ശേരി  തുടങ്ങിയ ദേശങ്ങളാണ് പുറാട്ടുകൾ അവതരിപ്പിക്കുക. കൂടാതെ സംയുക്ത ദേശസംഘവും ബാലസംഘവും വെവ്വേറെ പുറാട്ടുകൾ അവതരിപ്പിക്കും.

കേരളത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിൽ ഒന്നായ കണ്ണ്യാർകളി പാലക്കാട്‌ ജില്ലയുടെ ആലത്തൂർ ചിറ്റൂർ താലൂക്കുകളിലാണ് ഇന്നും
അനുഷ്ഠന കലാരൂപമായി അവതരിച്ചു പോരുന്നത്. കഥകളി, ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളുമായി കൊടുക്കൽ വാങ്ങൽ
ബന്ധമുള്ള കണ്ണ്യാർകളിയ്ക്ക് എഴുനൂറിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മലയാളത്തിലും തമിഴിലും, തമിഴ് കലർന്ന മലയാളത്തിലും വാമൊഴിയായി പകർന്നു കിട്ടപ്പെട്ട അഞ്ഞൂറിലധികം ഇമ്പമാർന്ന പാട്ടുകൾ ആണ് ഈ കലാരൂപത്തിനുള്ളത്. പ്രദേശം, വർഗ്ഗം, തെഴിൽ, സംസ്കൃതി എന്നിവയെ അടയാളപ്പെടുത്തുന്ന നൂറിലധികം പുറാട്ടുകൾ ഒറ്റപുറാട്ട്, ഇരട്ടപുറാട്ട്, കരിപുറാട്ട്, രാജാപാർട്ട് എന്നിങ്ങനെ വെവ്വേറെ വിഭാഗങ്ങളിൽ അവതരിപ്പിക്കുന്നു. കണ്യാർകളിയിൽ പുരുഷൻ തന്നെയാണ് സ്ത്രീയായി വേഷമിടുന്നത്.  പുറാട്ടിന്റെ സ്വഭാവമനുസരിച്ചു ചെണ്ട, തപ്പട്ട, ഇലത്താളം, ഇടക്ക, മദ്ദളം എന്നിവ പ്രധാനമായും മാറി മാറി അകമ്പടിയിൽ ഉപയോഗിക്കുന്നു.

മേളം ദുബായ് സംഘടിപ്പിച്ച ആദ്യ മൂന്നു മേളകളും അവ്‌സ്മരണീയമായ അനുഭവമാണ് കണ്ണ്യാർകളി പ്രേമികൾക്ക് സമ്മാനിച്ചിരുന്നത്. മൂന്നു
വർഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങേറുന്ന നാലാമത് മേളയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂ എ യിലെ കലാപ്രേമികൾ. മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു ജനറൽ കൺവീനർ വിജയപ്രകാശ് 055 5448254, സെക്രട്ടറി ശശികുമാർ 054 3748748 എന്നിവരെ ബന്ധപ്പെടാം.

Follow Us:
Download App:
  • android
  • ios