Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഡ്രോ 'മെ​ഗാ7' കളിച്ച് മലയാളി നേടിയത് 70,000 ദിർഹം

ഈസി6, ഫാസ്റ്റ്5, മെ​ഗാ7 മത്സരങ്ങളിലാണ് നിരവധി പേർ പങ്കെടുത്ത് മില്യൺ കണക്കിന് ദിർഹം നേടാനുള്ള ഭാ​ഗ്യപരീക്ഷണം നടത്തിയത്.

kerala man wins raffle prize in emirates draw mega7
Author
First Published Mar 5, 2024, 10:55 AM IST

എമിറേറ്റ്സ് ഡ്രോ റാഫ്ൾ സമ്മാനങ്ങൾ നേടി അന്താരാഷ്ട്ര മത്സരാർത്ഥികൾ. ഈസി6, ഫാസ്റ്റ്5, മെ​ഗാ7 മത്സരങ്ങളിലാണ് നിരവധി പേർ പങ്കെടുത്ത് മില്യൺ കണക്കിന് ദിർഹം നേടാനുള്ള ഭാ​ഗ്യപരീക്ഷണം നടത്തിയത്.

മെ​ഗാ7 - ബിജു തോമസ്

മലയാളിയായ ബിജു തോമസ് ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ ആരംഭിച്ചത്. ഒരു വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായ ബിജു തോമസ് ​ഗെയിമിന്റെ ഭാ​ഗമാണ്. 70,000 ദിർഹമാണ് അദ്ദേഹം നേടിയ സമ്മാനം. രണ്ടാം തവണയാണ് അദ്ദേഹം സമ്മാനം നേടുന്നത്. 

എനിക്ക് ഭാ​ഗ്യമുണ്ട്. ഈ അവസരത്തിൽ എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി പറയുന്നു. - ബിജു തോമസ് പറയുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് ബിജു തോമസ് ആ​ഗ്രഹിക്കുന്നത്. 

ഈസി6: മിൻ ബഹാ​ദുർ ഖത്രി

നേപ്പാളിൽ നിന്നുള്ള ഖത്രി 60,000 ദിർഹമാണ് റാഫ്ൾ സമ്മാനമായി നേടിയത്. സൗദി അറേബ്യയിലെ ജെദ്ദയിൽ നിർമ്മാണത്തൊഴിലാളിയാണ് ഖത്രി.

ലൈവ് ഡ്രോയിലാണ് തനിക്ക് സമ്മാനം ലഭിച്ചെന്ന് ഖത്രി തിരിച്ചറിഞ്ഞത്. "എനിക്ക് ആ നിമിഷം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനൊരിക്കലും മറക്കില്ല അത്." ഖത്രി പറയുന്നു. സാമ്പത്തിക ബാധ്യതകൾ വീട്ടാനാണ് ഖത്രി തുക ഉപയോ​ഗിക്കുക.

മാർച്ച് 8 മുതൽ 10 വരെ അടുത്ത ലൈവ് സ്ട്രീം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും കാണാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com വെബ്സൈറ്റ് www.emiratesdraw.com

 

Follow Us:
Download App:
  • android
  • ios