തിരുവനന്തപുരം: ഒമാൻ സുൽത്താന്റെ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിനാൽ ദേശീപാതക പകുതി താഴ്ത്തിക്കെട്ടാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഔദ്യോഗിക ആഘോഷപരിപാടികളും ഒഴിവാക്കി.