Asianet News MalayalamAsianet News Malayalam

വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

 വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . 

Kerala received Highest number of NRIs in vandebharath mission
Author
Delhi Wala Sweets, First Published Aug 4, 2021, 5:43 PM IST

ദില്ലി: കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. വന്ദേഭാരത് പദ്ധതി വഴി  കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണ്. ദില്ലിയിൽ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം  പേരാണ് വിദേശത്ത് നിന്ന്  ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് വന്നത്. വിദേകാര്യമന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ ഹൈബി ഈഡനെ അറിയിച്ചതാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios