ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫുജൈറ: മലയാളി ബൈക്ക് റൈഡര്‍ യുഎഇയിലെ ഫുജൈറയില്‍ ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശാണ് (37) ദിബ്ബയില്‍ ബൈക്കപകടത്തില്‍ മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്‍ബയിലെ ആശുപത്രി മോര്‍ച്ചറിയില്‍. രാജ്യാന്തര ബൈക്ക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍. ദുബൈ മോട്ടോര്‍ സിറ്റിയിലെ ഓട്ടോഡ്രാമിലെ സര്‍ക്യൂട്ടില്‍ മലയാളികള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. 

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്‌റ്റേഷന്‍ സര്‍വീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.