കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മങ്കുഴി സ്വദേശി ജ്ഞാന മുത്തന്‍ തോമസ് (66) ആണു ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയിരുന്നു.

ഭാര്യ: ജലജ. മക്കള്‍: സുജിത, സുമി, ജിനിത. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 51 ആയി.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു