അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍പിള്ള (32) ആണ് മരിച്ചത്. ഇത്തിഹാദ് എയര്‍വേയ്സ് കാറ്ററിങ് സര്‍വീസസ് ജീവനക്കാരനായിരുന്നു. അപകടത്തെ തുടര്‍ന്ന് അബുദാബി ശൈഖ് ഷെഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവിശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ബനിയാസിലെ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.