ഹമദ് ടൗണ്‍ ബ്ലൂ ബീച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 23 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ എന്‍ ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി(55) ആണ് മരിച്ചത്. 

ഹമദ് ടൗണ്‍ ബ്ലൂ ബീച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 23 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ശാരീരിക അസ്വസ്ഥതകള്‍ മൂലം ബി ഡി എഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. മാതാവ് മറിയം, ഭാര്യ റഹ്മത്ത്, മക്കള്‍ റസ്‌ന, റിസാന, റയ്യാന്‍.