കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി രവീന്ദ്രന്‍ നായര്‍(66)ആണ് മരിച്ചത്. ആദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബുബ്യാന്‍ പ്ലാസ്റ്റിക് കമ്പനിയില്‍ പ്രിന്റിങ് ഓപ്പറേറ്ററായിരുന്ന അദ്ദേഹം 18 വര്‍ഷമായി കുവൈത്തിലെ മംഗഫിലാണ് താമസം.  ഭാര്യ: പുഷ്പമ്മ, മക്കള്‍: അനൂപ്, ആര്യ.