മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരണപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ഇരുപത്തിയഞ്ചാമത്തെ   പ്രവാസി മലയാളിയാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് ബാധിച്ച് മലയാളി വനിത സൗദി അറേബ്യയിൽ മരിച്ചു