മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി മേലുകര കിഴക്കുപാറോളിൽ വീട്ടിൽ മാത്യു ഫിലിപ്പ് (70) ആണ് റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന അദ്ദേഹം, കൊവിഡ്  രോഗ  ലക്ഷണങ്ങൾ പ്രകടമായതോടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നില ഗുരുതരമായതിനെ തുടർന്ന് ജൂൺ 17ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 48 വർഷമായി  ഒമാനിലെ സ്ഥിര താമസക്കാരനായിരുന്നു. ഒമാനിൽ  കൊവിഡ്  രോഗം മൂലം  മരണപ്പെടുന്ന പത്താമത്തെ മലയാളിയാണ്  മാത്യു ഫിലിപ്പ്.