തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 51 വയസ്സായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ ഐസോലേഷനിലായിരുന്ന വിജയകുമാറിനെ ശ്വാസ തടസത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കൊവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന 16-ാമത്തെ മലയാളിയാണ് വിജയകുമാര്‍. 

സൗദി അറേബ്യയിൽ ഇതുവരെ നടന്നത് 20 ലക്ഷം കൊവിഡ് ടെസ്റ്റുകൾ