മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മരണപ്പെട്ട മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രന്‍ (46) ഏപ്രില്‍ രണ്ടിനാണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

20 വര്‍ഷത്തിലധികമായി സലാലയില്‍ പ്രവാസിയായിരുന്ന പവിത്രന്‍ ട്രാന്‍സ്‍പോര്‍ട്ടിങ് മേഖലയിലാണ് ജോലി ചെയ്‍തിരുന്നത്. ഭാര്യ - ഷൈന. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒമാനില്‍ തന്നെ സംസ്‍കരിക്കും.