റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ പ്ലാച്ചേരി സ്വദേശി പുത്തൻ വീട്ടിൽ ഷാജുദ്ദീൻ (47) ആണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ഭാര്യ: നൂർജി  ഷാജുദ്ദീൻ. മക്കൾ: ഹസ്ന, ഹയാൻ. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: അസ്മാ ബീവി. 

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് സിദ്ദീഖ് തുവ്വൂർ, റാഫി കൂട്ടായി എന്നിവരുടെ നേൃത്വത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽ​ഫയർ വിങ്​ രംഗത്തുണ്ട്.