റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുന്നാട് മാടമൺ സ്വദേശി പുത്തൻവീട്ടിൽ പി.ബി. വിനോദ് (57) ആണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. 

28 വർഷമായി റിയാദിലുള്ള അദ്ദേഹം ഹാക മോട്ടോഴ്‍സ് എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീല വിനോദ്. ഏക മകൻ വിശാൽ എസ്. വിനോദ് ബി.ഡി.എസ് വിദ്യാർഥിയാണ്. സാമൂഹിക പ്രവർത്തകൻ കൂടിയായ വിനോദ് റിയാദിലെ റാന്നി അസോസിയേഷന്റെ  മുൻ പ്രസിഡൻറായിരുന്നു.