റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വണ്ടൂർ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുൽ ജലീൽ (50) ആണ് മരിച്ചത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ജിദ്ദ ബവാദിയിൽ കർട്ടൺ കടയിൽ ജീവനക്കാരനായിരുന്നു. 

പിതാവ്: പരേതനായ അബൂബക്കർ. ഭാര്യ: ഷാനിദാബി. മക്കൾ: ജസീൽ ഫവാദ്, ജിൻഷ ഫാത്വിമ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദഅബാൻ മഖ്ബറയിൽ ഖബറടക്കി. സന്നദ്ധ പ്രവർത്തകൻ നൗഷാദ് മമ്പാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.