റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. വണ്ടൂര്‍ പഴയ ചന്തക്കുന്നില്‍ താമസിക്കുന്ന മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (60) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. 20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കിലോ മൂന്നില്‍ ഒരു ബൂഫിയയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: ആസിയ, ഭാര്യ: റുഖിയ, മക്കള്‍: അജ്മല്‍, ഷാനവാസ്, ജംഷീര്‍, റംഷീന. മരണാന്തര നടപടിക്രമങ്ങള്‍ക്കായി സഹോദരന്‍ ഷൗക്കത്തും കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കളും രംഗത്തുണ്ട്. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

ആ പുഞ്ചിരിയും ഓര്‍മ്മകളും മായുന്നില്ല; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തീരാനോവായി രണ്ടു വയസ്സുകാരി ആയിഷ ദുആ