റിയാദ്: ന്യുമോണിയ ബാധിച്ച് മലപ്പുറം സൗദി അറേബ്യയിൽ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി ഹനീഫ അഹമ്മദ് (60) ആണ്  അസീറിനടുത്ത് ഹറജയിൽ മരിച്ചത്. ന്യുമോണിയ മൂർഛിച്ചതിനെ തുടർന്ന് ശനിയാഴ്ച ഹറജ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഹറജയിലെ ഒരു ഹോട്ടലിൽ സഹോദരൻ മുജീബിനൊപ്പം ജോലി ചെയ്തുവരികയായിരുന്നു. 

അസീർ പ്രവാസി സംഘം ഹറജ യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: ജസീന. മക്കൾ: ഹന്ന, ഹാദി. ഹറജ സിവിൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം അസീറിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി അസീർ പ്രവാസി സംഘം പ്രവർത്തകരായ സുധീരൻ ചാവക്കാടും നൂറുദ്ദീൻ ചെങ്ങമനാടും രംഗത്തുണ്ട്.