ഹുത്ത സുദൈറിൽ ബുധനാഴ്ച വൈകീട്ടുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുൽ മജീദ് (45) ആണ് മരിച്ചത്. 

റിയാദ്: കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ മലയാളി റിയാദിന് സമീപം മരിച്ചു. ഹുത്ത സുദൈറിൽ ബുധനാഴ്ച വൈകീട്ടുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുൽ മജീദ് (45) ആണ് മരിച്ചത്. ഇവിടെ ഒരു കല്യാണമണ്ഡപത്തിൽ (ഇസ്തിറാഹയിൽ) ആയിരുന്നു ജോലി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബ്ദുറഷീദ്, ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: അജ്മൽ, അമീന. സൗദിയിൽ തന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ശറഫ് പുളിക്കലും നേതൃത്വം നൽകുന്നു.