ദമ്മാം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൊടല്ലൂര്‍ സ്വദേശി ആലിക്കല്‍ അന്‍വര്‍ ശരീഫ്(43) ആണ് വ്യാഴാഴ്ച രാവിലെ അല്‍ഖോബാര്‍ മൂവാസാത്ത് ഈശുപത്രിയില്‍ മരിച്ചത്.

20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷമായി നാട്ടില്‍ പോയി തിരികെയെത്തിയിട്ട്. ഭാര്യ: സലീന, മക്കള്‍: ഫിദ മെഹ്റിന്‍, സിദ നൂറിന്‍, ഈസാന്‍ മുഹമ്മദ്.  

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു