Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു

ദിവസങ്ങളായി ഗുരുതരസ്ഥിതിയില്‍ തുടര്‍ന്ന രാജന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

keralite died in saudi due to covid
Author
Dammam Saudi Arabia, First Published Aug 8, 2020, 12:55 AM IST

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശുര്‍ സ്വദേശി ദമ്മാമിലെ ആശുപത്രിയില്‍ മരിച്ചു. തൃശുര്‍ ചാഴൂര്‍, കല്ലുങ്ങല്‍ വീട്ടില്‍ പരേതനായ ബാലെന്റ മകന്‍ രാജന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കടുത്ത പനിയെ തുടര്‍ന്നാണ് ദമ്മാം മെഡിക്കല്‍ കോപ്ലക്‌സില്‍ പ്രവേശിപ്പിച്ചത്.

ദിവസങ്ങളായി ഗുരുതരസ്ഥിതിയില്‍ തുടര്‍ന്ന രാജന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചു. 35 വര്‍ഷത്തിലധികമായി ദമ്മാമിലെ അല്‍ഖലീഫ് ബ്ലോക് ഫാക്ടറിയില്‍ ഹെവി ൈഡ്രവറായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: ഗീത രാജന്‍, മക്കള്‍: ഗ്രീഷ്മ രാജന്‍, ആര്‍ഷ രാജന്‍. മരുമകന്‍: സഞ്ജയ്. മൃതദേഹം ദമ്മാമില്‍ സംസ്‌കരിക്കും.
കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരിലേക്ക്; ജിദ്ദ വിമാനം നെടുമ്പാശ്ശേരിയിലിറക്കി

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
 

Follow Us:
Download App:
  • android
  • ios