അബുദാബി: ഗള്‍ഫില്‍ ഒരുമലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവൻ ആണ് മരിച്ചത്. 67വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 58,052 പേരില്‍ രോഗം സ്ഥിരീകരിച്ചു. സൗദിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1351 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.