ദുബായ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അതേസമയം ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 4,315പേര്‍ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 91,505 ആയി. സൗദിഅറേബ്യയില്‍ മാത്രം 239 പേരാണ് മരിച്ചത്. 57 മലയാളികളടക്കം ഗള്‍ഫില്‍ ആകെ മരണം 511 ആയി.