മസ്കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. തൃശൂർ  വലപ്പാട് സ്വദേശി  മനയിൽ ചെറിയ പുരയിൽ  അദീബ് അഹമ്മദാണ്(60)  ഇന്ന് രാവിലെ മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപതിയിൽ വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദീബ് അഹമ്മദ് ഗൾഫാർ എഞ്ചിനീയറിങ് കമ്പനിയിലെ മുതിർന്ന ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 35 വർഷമായി ഒമാനിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. ബെംഗളൂരുവിനടുത്ത് തുംകൂരിലാണ് ഇദ്ദേഹം കുടുംബ സമേതം സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭാര്യയും  മകനും മകളും മസ്കറ്റിൽ ഉണ്ട്. കൊവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന ഒൻപതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.

മൂന്ന് മാസത്തിനിടെ ഒമാനില്‍ നിന്ന് മടങ്ങിയത് 40,000ത്തോളം പ്രവാസികള്‍

350 കിലോ മയക്കുമരുന്നുമായി വിദേശി ഒമാനില്‍ പിടിയില്‍