റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ അൽഖർജിൽ മരിച്ചു. വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ: ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്. മരുമക്കൾ: ഷൈജൽ, അൻവർ, റസിയ. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 21 മരണം കൂടി; രോഗമുക്തരായവരുടെ എണ്ണം ഉയര്‍ന്നു